Newsperseconds.com

ഗവര്‍ണര്‍ ഇന്ന് തിരുവനന്തപുരത്ത്; പോരാട്ടങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും സത്യപ്രതിജ്ഞ വേദിയില്‍ ഒന്നിക്കും

Capture

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തിരുവനന്തപുരത്ത്. സര്‍ക്കാരുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേദിയിലായിരിക്കും മുഖ്യമന്ത്രിയും ഗവര്‍ണറും ഒന്നിക്കുന്നത്. മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ന് വൈകിട്ട് 4 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐയുടെ അറിയിപ്പ്. ഗവര്‍ണര്‍ തിരിച്ചെത്തുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ട്. പോലീസ് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

Share this Article

Leave a Comment