Newsperseconds.com

കൊല്ലത്ത് മധ്യവയസ്കൻ വെ‌‌ട്ടേറ്റു മരിച്ച നിലയിൽ

Untitled Design (45)

കൊല്ലം പത്തനാപുരത്ത് മധ്യവയസ്കൻ വെ‌‌ട്ടേറ്റു മരിച്ചു. മെെലാടുംപാറ ജെറിൻ ഭവനിൽ സാജനാണ് മരിച്ചത്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചി‌ട്ടുണ്ട്.

വീ‌ടിനു സമീപത്ത് കാലിത്തൊഴുത്തിൽ പശുവിനെക്കറക്കാൻ വന്ന സാദൻ സമയം കഴിഞ്ഞി‌ട്ടും തിരിച്ചെത്താൻ വെെകിയതോ‌ടെ നടത്തിയ അന്വേഷണത്തിലാണ് സാജനെ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കഴിഞ്ഞ ദിവസം വഴിയുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നതായി പൊലീസ് പറയുന്നു.

Share this Article

Leave a Comment