Newsperseconds.com

കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ്‌കുമാറും പുതിയ മന്ത്രിമാരായി സ്ഥാനമേറ്റു

Capture

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരായി സ്ഥാനമേറ്റ് കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ്‌കുമാറും സത്യപ്രതിജ്ഞ ചെയ്തു. സഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രന്‍ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോള്‍ ദൈവനാമത്തിലായിരുന്നു കെ ബി ഗണേഷ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരും എംഎല്‍എമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളി രാമചന്ദ്രന്‍ തുറമുഖ വകുപ്പ് നല്‍കുമെന്നുമാണ് ഇതുവരെയുള്ള വിവരം.

അതേ സമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം ചായ സല്‍ക്കാരത്തിന് നില്‍ക്കാതെ മുഖ്യമന്ത്രി മടങ്ങി. ഒരേ വേദിയില്‍ നിന്നിട്ടും ഗവര്‍ണറും മുഖ്യമന്ത്രിയും മിണ്ടിയില്ല. ഇതു തന്നെയാണ് മുഖ്യമന്ത്രി വേഗം മടങ്ങിയതെന്നും പറയുന്നുണ്ട്.

Share this Article

Leave a Comment