Newsperseconds.com

പുതുവർഷത്തിൽ കൊച്ചി വെളി ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞുകൊണ്ട് ആർഡിഒയുടെ ഉത്തരവ്

Untitled Design (50)

പുതുവർഷത്തിൽ കൊച്ചി വെളി ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞുകൊണ്ട് ആർഡിഒയുടെ ഉത്തരവ്. പാപ്പാഞ്ഞിയെ പരേഡ് ഗ്രൗണ്ടിൽ കത്തിക്കാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാൽ, ഉത്തരവ് അനുസരിക്കില്ല എന്ന നിലപാടിലാണ് സംഘാടകർ.

ഗവർണറും തൊപ്പിയും എന്ന പേരിൽ കാർണിവൽ അവതരിപ്പിക്കാനിരുന്ന നാടകം തടഞ്ഞ് ആർഡിഒ ഉത്തരവിട്ടത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പാപ്പാഞ്ഞി കത്തിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്. നാടകം തടഞ്ഞതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ആർഡിഒ ഓഫിസിലേക്ക് മാർച്ച് നടത്തി. ജർമൻ നാടകത്തിന്റെ മലയാള സാക്ഷാത്കാരമാണ് നാടകമെന്നാണ് സംഘാടകർ പറയുന്നത്. ഭരണത്തിലുള്ള ആരെയും ഇതിൽ അവഹേളിക്കില്ലെന്ന് സംഘാടകർ പറയുന്നു.

Share this Article

Leave a Comment