വര്‍ക്കല: 91-ാമത് ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി ‘വിദ്യാഭ്യാസം ഒരു വിചിന്തനം എന്ന വിഷയത്തെ കുറിച്ചുള്ള സമ്മേളനം അടൂര്‍ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. പുതു തലമുറ വിദ്യാഭ്യാസത്തെ നോക്കി കാണുന്ന രീതിയും എന്നാല്‍ അവര്‍ക്ക് ആവശ്യമായ തലത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുവാനുള്ള സാധ്യത ഗുരുദേവ ചിന്തയിലൂടെ രൂപപ്പെടേണ്ടുതുണ്ടെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
സ്വാമി സച്ചിദാനന്ദ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി ഹൈസ്‌ക്കൂളിന്റെ ശതാബ്ദിയും കോട്ടയം കുറിച്ചിയിലെ എച്ച്എസ്എസ് സിന്റെ നവതി ആഘോഷ സമ്മേളനവുമാണ് നടന്നത്. ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. കൂടാതെ, നഗര സഭ അധ്യക്ഷന്‍ കെ.എം ലാജി, ബ്ലോക്ക് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, ഡോക്ടര്‍ പി ചന്ദ്രമോഹന്‍, സ്വാമി വിശാനാനന്ദ തുടങ്ങി നിരവധി പേര്‍ പ്രസംഗിച്ചു.