വയനാട്: നീര്‍വാരത്ത് അവശ നിലയില്‍ പുലിയെ കണ്ടെത്തി. വനംവകുപ്പാണ് പുലിയെ കണ്ടെത്തിയത്. പുലി തോട്ടില്‍ വെള്ളംകുടിക്കുകയും എന്നാല്‍ കയറാന്‍ കയ്യാതെ അവശനിലയില്‍ തളര്‍ന്നു കിടക്കുന്നതുമാണ് കണ്ടത്. നീര്‍വാരം അമ്മാനിയില്‍ ഇന്ന് രാവിലെയാണ് പുലി ഇറങ്ങിയതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചത്. തുടര്‍ന്ന് വനംവകുപ്പ് പുലിയെ കണ്ടെത്തുകയായിരുന്നു. പുലിയെ മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വെറ്റിനററി ഡോക്ടറും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
വയനാട്ടില്‍ പുലിയെ അവശനിലയില്‍ കണ്ടെത്തി; പുലിയെ മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നു
- Related News
- Latest News