Newsperseconds.com

മുഖ്യമന്ത്രി പിണറായി വിജയനെ ബോംബ് വച്ച് കൊല്ലുമെന്ന് ഭീഷണി

Untitled Design (60)

മുഖ്യമന്ത്രി പിണറായി വിജയനെ ബോംബ് വച്ച് കൊല്ലുമെന്ന് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലെത്തിയ കത്തില്‍ പഴയ കമ്മ്യൂണിസ്റ്റുകാരാണെന്നാണ് പരാമര്‍ശമുള്ളത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാനും നിർദേശം.

ഇന്നലെയാണ് എഡിഎമ്മിന്റെ ഓഫീസില്‍ കത്ത് ലഭിച്ചത്. കുഴിബോംബ് വച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. ഇന്ന് തൃക്കാക്കര പൊലീസിന് കത്ത് കൈമാറുകയായിരുന്നു. പിണറായി വിജയന്‍ ഭരണത്തെ നശിപ്പിച്ചുവെന്നും പഴയ കമ്മ്യൂണിസ്റ്റുകാരാണ് കത്ത് അയക്കുന്നതെന്നും കത്തിലുണ്ട്. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസിന്റെ യോഗം തൃക്കാക്കരയില്‍ നടക്കാനിരിക്കെയാണ് ഭീഷണി കത്ത് വന്നത്.

Share this Article

Leave a Comment