നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ മതേതര ആത്മാവ് തിരിച്ചുപിടിക്കാനുള്ള അവസരമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. രാമക്ഷേത്ര ഉദ്ഘാടനവിഷയത്തിൽ ബിജെപി കാണിക്കുന്ന രാഷ്ട്രീയം അപകടകരമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നെല്ലിശ്ശേരിയിലെ മുസ്‌ലിംലീഗ് ആസ്ഥാനമന്ദിരമായ ഖായിദേ മില്ലത്ത് സൗധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം കെ ഹൈദർ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവഹാജി, ആലങ്കോട് ലീലാകൃഷ്ണൻ, ജില്ലാ ട്രഷറർ അഷ്‌റഫ് കോക്കൂർ, ഇബ്രാഹിം മൂതൂർ, എ പി ഉണ്ണികൃഷ്ണൻ, ടി പി ഹൈദരലി, അസ്ഹർ പെരുമുക്ക്, പത്തിൽ അഷ്‌റഫ്, അഷ്‌റഫ് മാണൂർ എന്നിവർ പ്രസംഗിച്ചു.