Newsperseconds.com

മകരവിളക്ക് തീർത്ഥാടനം; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

Untitled Design (83)

മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമല ക്ഷേത്രനട തുറന്ന ആദ്യദിനം തന്നെ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. മണ്ഡലകാല തീർത്ഥാടനത്തിന് സമാനമായി കുഞ്ഞ് മാളികപ്പുറങ്ങളും മണികണ്ഠൻമാരും ദർശനത്തിനായി ക്യൂവിൽ നിന്ന് വലയാതിരിക്കാൻ ദേവസ്വം ബോർഡും പൊലീസും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

മകരവിളക്ക് തീർത്ഥാടനത്തിന് നട തുറന്നതിന് ശേഷം ഫ്ലെെ ഓവർ വഴിതന്നെയാണ് കുട്ടികളെ ദർശനത്തിനായി കടത്തിവിട്ടത്. ആദ്യദിനം വലിയ തിരക്കില്ലാതിരുന്നതിനാൽ കുട്ടികൾക്ക് സുഖ ദർശനം സാധ്യമായി. നടപ്പന്തലിലെ ഒൻപതാമത്തെ വരി സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായും മാറ്റിവച്ചിട്ടുണ്ട്. ഒൻപതാമത്തെ വരിയിലൂടെ ക്യൂനിന്ന് എത്തുന്ന കുട്ടികൾ പതിനെട്ടാം പടി കയറി മുകളിൽ എത്തുമ്പോൾ ഫ്ലെെഓവർ ഒഴിവാക്കി പ്രത്യേക കവാടത്തിലൂടെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് എത്താം. കുട്ടിയോടൊപ്പം ഒരു രക്ഷകർത്താവിനെയും ഇതുവഴി കടത്തിവിടും.

Share this Article

Leave a Comment