Newsperseconds.com

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ അമ്മയുടെ ആണ്‍ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ചു

Capture

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മയുടെ ആണ്‍ സുഹൃത്ത്. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ സുഹൃത്ത് മര്‍ദ്ദിച്ചത്. കുഞ്ഞിനെ ചൂരലു ദേഹമസകലം അടിച്ച പാടുകളുണ്ട്. കൈ എല്ലിന് പൊട്ടലുണ്ടെന്നും പോലീസ് പറഞ്ഞു. ഒന്നര വയസ്സുകാരന്‍ കൃഷ്ണജിത്ത് എന്ന കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അതേ സമയം, പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മര്‍ദ്ദിച്ച ശേഷം കൃഷ്ണകുമാര്‍ ദീപയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ കുത്തിയതോട് പൊലീസ് കേസെടുത്തു.

Share this Article

Leave a Comment