കൊച്ചി: കുടുംബവഴക്കിനെ തുടര്‍ന്ന് പിറവത്ത് ഭാര്യയെ വെട്ടികൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.
58കാരനായ ബേബി എന്നയാളാണ് ഭാര്യ സ്മിതയെ വെട്ടിക്കൊന്ന് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഭാര്യയെ വെട്ടിയതിനു ശേഷം നേഴ്‌സിംങ് വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളേയും ബേബി വെട്ടി പരിക്കേല്‍പ്പിച്ചു.
കക്കാട് നെടിയാനിക്കുഴിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെട്ടേറ്റ കുട്ടികളെ ഉടനെ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടികൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
- Related News
- Latest News