Newsperseconds.com

പിറവത്ത് ഭാര്യയെ വെട്ടികൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

Untitled Design (86)

എറണാകുളം പിറവത്ത് ഭാര്യയെ വെട്ടികൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴിയില്‍ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. 58കാരനായ തറമറ്റത്തിൽ ബേബിയാണ് ഭാര്യ സ്മിതയെ വെട്ടിക്കൊന്ന് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നേഴ്സിംഗ് വിദ്യാർത്ഥികളായ രണ്ട് പെൺമക്കളെയും ബേബി വെട്ടിപ്പരിക്കേൽപ്പിച്ചു.

വെട്ടേറ്റ കുട്ടികൾ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കുടുംബത്തർക്കമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പിറവം പൊലീസ്. വീട്ടിൽ നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

Share this Article

Leave a Comment