Newsperseconds.com

പൊന്നാനി പാലപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; അ‍ഞ്ചു പേർക്ക് പരിക്ക്

Untitled Design (88)

മലപ്പുറം പൊന്നാനി പാലപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ​ഗുരുവായൂരിൽ നിന്ന് കല്യാണം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ അ‍ഞ്ചു പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം സംഭവിച്ചത്.

കണ്ണൂർ സ്വദേശികളായ വരൻ ശ്രാവൺ, വധു ദേവപ്രിയ എന്നിവർക്കും വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കളായ വത്സല, സവിത, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്. കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

 

Share this Article

Leave a Comment