തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തലസ്ഥാനത്ത് എത്തും. മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം വെള്ളിയാഴ്ച ഡല്‍ഹിയ്ക്ക് പോയ ഗവര്‍ണര്‍ വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തുക. സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. കരിങ്കൊടി പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഓരോ തവണയും റൂട്ട് മാറ്റിയാണ് പൊലീസ് ഗവര്‍ണറുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.
അതേ സമയം, ഇന്നലെ പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് പയ്യാമ്പലം ബീച്ചില്‍
പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചു. ഗവര്‍ണര്‍ക്കെതിരായ പ്രതിക്ഷേധങ്ങളുടെ തുടര്‍ച്ചയാണിതെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു.