കൊച്ചി: എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റി വച്ച തൃക്കാക്കര മണ്ഡലത്തിലും പിറവത്തുമാണ് ഇന്ന് നവകേരള സദസ് നടക്കുക.
പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികള്‍. അതേ സമയം, നവകേരള സദസ് നടക്കുന്ന സ്ഥലങ്ങളില്‍ പോലീസ് വന്‍സുരക്ഷയാണ് ഒരുക്കിയത്.