കൊവിഡ്-19 സബ് വേരിയന്റ് ജെഎന്‍.1 കേസുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിലുടനീളം കുതിച്ചുയരുകയാണ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പുതിയ ഒമിക്റോണ്‍ സബ് വേരിയന്റ് ജെഎന്‍.1 പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തുകയും തയ്യാറെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പുതിയ കൊവിഡ് വകഭേദമായ ജെഎന്‍.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ഡിസംബര്‍ 24 മുതല്‍ 30 വരെ 4652 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.