ആലപ്പുഴയില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയുടെ ആണ്‍സുഹൃത്ത് അസ്റ്റില്‍.
അര്‍ത്തുങ്കലില്‍ നിന്ന് അമ്മയേയും സുഹൃത്തിനേയും പോലീസ് പിടികൂടി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയിലെടുത്ത അര്‍ത്തുങ്കല്‍ പോലീസ് പിന്നീട് കുത്തിയതോട് പൊലീസിന് കൈമാറി. തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മയും സുഹൃത്തും ഒരുപാട് കാലമായി ബന്ധത്തിലായിരുന്നു. കുഞ്ഞിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് നിരന്തരമായി മര്‍ദ്ദിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു.