Newsperseconds.com

മതവിദ്വേഷം വളർത്തിയ ഫേസ്ബുക്ക് പോസ്റ്റ് ; സിപിഐഎം പഞ്ചായത്ത് അംഗം അബിതയ്‌ക്കെതിരെ കേസ്

Untitled Design (12)

മതവിദ്വേഷം വളർത്തിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് സിപിഐഎം പഞ്ചായത്ത് അംഗം അബിതയ്‌ക്കെതിരെ കേസ്. ബിജെപി നൽകിയ പരാതിയിലാണ് കേസെടുത്തത്. നാരങ്ങാനം പഞ്ചായത്തംഗം അബിത ഭായിക്കെതിരായാണ് ആറന്മുള പൊലീസ് കേസെടുത്തത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അബിത നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

‘അയോധ്യാ പ്രയാണം..ഇന്ത്യ കുതിക്കുന്നു’ എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം അബിത ഭായ് ഫേസ്ബുക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ശ്രീരാമന്റെ ഭക്തിഗാനത്തിന്റെ പശ്ചാത്തല സംഗീതമുള്ള വിഡിയോയിൽ ഒരാൾ അർധനഗ്നനായി ഓടുന്നതും കാണാമായിരുന്നു. ഈ പോസ്റ്റ് വിവാദമായതിന് പിന്നാലെ അബിത പോസ്റ്റ് പിൻവലിച്ചിരുന്നു.

തുടർന്ന് ബിജെപി അബിതയ്‌ക്കെതിരെ പരാതി നൽകിയിരുന്നു ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങൾ വഴി മോർഫ് ചെയ്ത വിഡിയോകൾ അബിത ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നുവെന്ന് പരാതിക്കാരൻ രതീഷ്‌കുമാർ പി.എസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Share this Article

Leave a Comment