Newsperseconds.com

വിഷബാധയേറ്റ് 13 പശുക്കള്‍ ചത്ത സംഭവം; കുട്ടികര്‍ഷകര്‍ക്ക് അഞ്ച് ലക്ഷം കൈമാറി നടന്‍ ജയറാം

Capture

ഇടുക്കി: വിഷബാധയേറ്റ് 13 പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടി കര്‍ഷകരെ നേരിട്ട് കണ്ട് സഹായമെത്തിച്ച് നടന്‍ ജയറാം. ഇടുക്കിയിലെ കുട്ടിക്കര്‍ഷകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നടന്‍ ജയറാം കൈമാറി.തന്റെ ഏറ്റവും പുതിയ ചിത്രമായ ‘എബ്രഹാം ഓസ്ലറി’ന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് ചെലാവക്കാനിരുന്ന പണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത് എന്ന് ജയറാം പറഞ്ഞു.

വാര്‍ത്ത കണ്ടപ്പോള്‍ തകര്‍ന്നു പോയി എന്നും സമാന അനുഭവം നേരിട്ടിട്ടുള്ള വ്യക്തിയാണ് താനെന്നും അത് കൊണ്ടാണ് മാത്യുവിന്റെയും ജോര്‍ജിന്റെയും വീട്ടിലെത്തിയതെന്നും നടന്‍ വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയ്ക്ക് കൃഷ്ണാഗിരിയില്‍ നിന്ന് പശുക്കളെ വാങ്ങാന്‍ പറ്റും എന്നും ജയറാം കുട്ടികളോട് പറഞ്ഞു. കുട്ടികളുടെ വീട്ടില്‍ നേരിട്ടെത്തി നടന്‍ ചെക്ക് കൈമാറുകയായിരുന്നു. കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവരുടെ 13 പശുക്കളാണ് ഒറ്റ ദിവസം കൊണ്ട് ചത്തു വീണത്. കുടുംബത്തിന്റെ വരുമാന മാര്‍ഗം ഇതോടെ നഷ്ടമാകുകയായിരുന്നു. വാര്‍ത്തയറിഞ്ഞ് നടന്‍ ജയറാം എത്തുകയായിരുന്നു.

താന്‍ മക്കളെ പോലെ വളര്‍ത്തിയ 22 പശുക്കള്‍ ആറ് വര്‍ഷം മുന്‍പ് ഇത് പോലെ ചത്തിരുന്നു. അന്ന് അനുഭവിച്ച വേദന എനിക്കും ഭാര്യക്കും മാത്രമേ അറിയുകയുള്ളുവെന്നും ജയറാം പങ്കുവെച്ചു. ഓസ്ലറിന്റെ ട്രെയ്‌ലര്‍ ലോഞ്ച് നടക്കേണ്ടിയതായിരുന്നു. ആ ചെലവ് വേണ്ടെന്ന് വെച്ച് കുട്ടികളെ ആശ്വസിപ്പാക്കാന്‍ എത്തിയതാണെന്നും നടന്‍ പറഞ്ഞു.

Share this Article

Leave a Comment