ഷാര്‍ജയില്‍ തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ സനോജ് (37), ജസീം സുലൈമാന്‍ (31) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ജസീമിന്റെ ഭാര്യ ശിഫ്‌നയേയും രണ്ട് മക്കളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.