Newsperseconds.com

നടന്‍ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു; പിങ്കും വെള്ളയും കലര്‍ന്ന വേഷത്തില്‍ തനൂജയോടൊപ്പെം ഷൈന്‍; ചിത്രങ്ങള്‍ വൈറല്‍

Capture

മലയാളികളുടെ ഹരമായി മാറിയ നടന്‍ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. പുതു വര്‍ഷത്തില്‍ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് ഷൈന്‍. മോഡല്‍ തനൂജയാണ് വധു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഒന്നിച്ചുള്ള ഫോട്ടോസ് ഇവര്‍ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. അന്നു മുതലുള്ള ആരാധകരുടെ പല ചോദ്യങ്ങള്‍ക്കും മറുപടിയാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്.

സംവിധാന സഹായി ആയിട്ടാണ് ഷൈന്‍ ടോം ചാക്കോ സിനിമ ലോകത്തേക്ക് എത്തിയത്. എന്നാല്‍ പിന്നീടങ്ങോട്ട് മലയാളത്തിലെ മിക്ക സിനിമകളിലും ഷൈന്‍ എന്ന നടന്റെ അഭിനയ മികവ് പ്രേക്ഷകര്‍ കണ്ടതാണ്. ഇന്ന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമകള്‍ ചെയ്യുന്നുണ്ട്. പത്ത് വര്‍ഷത്തോളം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ശേഷമാണ് ഷൈനിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്.
കണ്ണൂര്‍ സ്‌ക്വാഡിലാണ് നടന്‍ ഏറ്റവും ഒടുവില്‍ വേഷമിട്ടത്. ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. ഈ അടുത്ത കാലം , അധ്യായങ്ങള്‍ , അന്നയും റസൂലും , മസാല റിപ്പബ്ലിക് എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബിനു എസ് കാലടിയുടെ ഫാന്റസി-കോമഡി ചിത്രമായ ഇതിഹാസയില്‍ തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിച്ചു.

വിവാഹ നിശ്ചയത്തില്‍ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധിപേരാണ് ഷൈന്‍ ടോം ചാക്കോയ്ക്കും തനൂജയ്ക്കും ആശംസകള്‍ അറിയിച്ച് എത്തിയത്. വിഡിയോയും തരംഗമാവുകയാണ്.

Share this Article

Leave a Comment