തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ കേസില്‍
പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വാക്കു നല്‍കി. പെണ്‍കുട്ടിയുടെ കുടുംബത്തിനാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയത്. ഇത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം, എസ്സി, എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ എഫ്‌ഐആറില്‍ ചേര്‍ക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടിരിന്നു. ഈ സാഹചര്യത്തിലാണ് കേസിലെ ആശങ്ക അറിയിക്കാന്‍ കുടുംബം മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്. പ്രതിയെ വെറുതെ വിട്ടതില്‍ കുടുംബം പ്രതിഷേധം നടത്തിയിരുന്നു.