തൃശൂര്‍: തൃശ്ശൂരിനെ ആവേശക്കടലാക്കി പ്രധാനമന്ത്രി മോദിയുടെ പ്രസംഗം. 41 മിനിറ്റ് നീണ്ട പ്രസംഗമാണ് മോദി നടത്തിയത്. കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. ജില്ലാ ആശുപത്രി പരിസരത്തു നിന്ന് നായ്ക്കനാല്‍ വരെയുള്ള റോഡ് ഷോയില്‍ പതിനായിരക്കണക്കിനു ആളുകളാണ് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് നിന്നത്. നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കെ സുരേന്ദ്രനും സുരേഷ്ഗോപിയും റോഡ് ഷോയില്‍ മോദിയോടൊപ്പം പങ്കെടുത്തു.
അതേ സമയം മലയാളത്തിലെ മോദിയുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. എന്റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. കാശിയില്‍ നിന്നു വരുന്ന താന്‍ വടക്കുനാഥ ക്ഷേത്ര മൈതാനിയിലെത്തിയ എല്ലാവരെയും അഭിവാദ്യം ചെയ്യുകയാണ്. തൃശൂരില്‍ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു.
മൊഴിമാറ്റിയുള്ള പ്രസംഗത്തിനുശേഷം ഓരോ തവണയും പ്രസംഗം ആരംഭിക്കുമ്പോഴും മോദി കേരളത്തിലെ അമ്മമാരെ, സഹോദരിമാരെയെന്ന് മലയാളത്തില്‍ അഭിസംബോധനം ചെയ്തു കൊണ്ടിരുന്നു. അഭിമാനകരമായ ഒരുപാട് പുത്രിമാര്‍ക്ക് ജന്മം നല്കിയ മണ്ണാണ് കേരളമെന്നും മോദി പറഞ്ഞു.