തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനത്ത് നടന്ന പ്രസംഗത്തില്‍ മോദി ഗ്യാരന്റികള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിതകളെയും നഞ്ചിയമ്മയെയും അഭിനന്ദിച്ചാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്. ധീരവനിതകളുടെ നാടാണ് കേരളമെന്നും മോദി പറഞ്ഞു. കേരള പുത്രിമാര്‍ രാജ്യ പുരോഗതിയില്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും കേരളത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ, പ്രസംഗത്തില്‍ രാജ്യം മോദി ഗ്യാരന്റിയെ പറ്റി ചര്‍ച്ച ചെയ്യുകയാണെന്നും മോദി വനിതാ സംവരണ നിയമം രാജ്യത്തെ വനിതകള്‍ക്കുള്ള ഗ്യാരന്റിയാണെന്നും മുത്തലാഖ് മുസ്ലിം സഹോദരിമാര്‍ക്കുള്ള ഗ്യാരന്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി ഗ്യാരന്റിയില്‍പ്പെടുന്ന 10 കോടി ഉജ്വല കണക്ഷന്‍ പദ്ധതിയും പതിനൊന്ന് കോടി പേര്‍ക്ക് ശുദ്ധജലം ഉറപ്പാക്കല്‍ പദ്ധതിയുമെല്ലാം മോദി ഊന്നിപ്പറഞ്ഞു. 60 ലക്ഷം വനിതകള്‍ക്ക് അക്കൗണ്ട് എന്നതും മോദിയുടെ ഗ്യാരന്റിയാണ്. സ്ത്രീശക്തിയാണ് വികസിത രാഷ്ട്രത്തിന് ആധാരം. കോണ്‍ഗ്രസ്-ഇടത് സര്‍ക്കാരുകളും സ്ത്രീ ശക്തിയെ ദുര്‍ബലമായി കണ്ടുവെന്നും മോദി വിമര്‍ശിച്ചു.
മലയാളത്തില്‍ മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് കൊണ്ടായിരുന്നു പദ്ധതികളെ കുറിച്ച് പറഞ്ഞു തുടങ്ങിയത്. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം, നിയമ പാര്‍ലമെന്റുകളില്‍ വനിതാ സംവണവം, പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജനയിലൂടെ സ്ത്രീകള്‍ക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം തുടങ്ങി നിരവധി മോദി ഗ്യാരണ്ടികളാണ് പ്രസംഗത്തില്‍ പറഞ്ഞത്.