Newsperseconds.com

വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് മറിയക്കുട്ടി ഹെെക്കോ‌ടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരി​ഗണിക്കും

Untitled Design (30)

വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് മറിയക്കുട്ടി ഹെെക്കോ‌ടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരി​ഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും മറുപടി നൽകിയേക്കും. പെൻഷൻ നൽകാത്തതിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ഹർജി പരി​ഗണിച്ചപ്പോൾ പെൻഷൻ നൽകുന്നതിൽ മുടക്കം വരുത്തിയതിനെതിരെ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്ര സർക്കാരും മറുപടി നൽകണമെന്നാണ് കോടതി നിരീക്ഷിച്ചത്. അതേസമയം, പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നത്. ഹർജിക്കാരിയെ അപഹസിച്ച സർക്കാർ നിലപാട് ഞെട്ടിച്ചെന്നായിരുന്നു ഹൈക്കോടതി സർക്കാർ മറുപടിയോട് പ്രതികരിച്ചത്.

കോടതിയുടെ വിമർശനം ശക്തമായതോടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന പരാമർശം പിൻവലിക്കുന്നുവെന്ന് സർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഹർജിയിൽ സർക്കാരും കോടതിയും തമ്മിൽ രൂക്ഷമായ വാഗ്വാദമാണ് കോടതിയിൽ നടന്നത്.

Share this Article

Leave a Comment