നടിയെ ആക്രമിച്ച കേസ്. സാക്ഷി വിസ്താരം അന്തിമഘട്ടത്തിൽ. അന്വേഷണ സംഘത്തലവന്റെ വിസ്താരത്തിന് ഇന്ന് തുടങ്ങും. ഡിവൈഎസ്പി ബൈജു പൗലോസിന്റെ വിസ്താരമാണ് ഇന്ന് തുടങ്ങുന്നത്.
കേസിൽ ഇതുവരെ 260 പേരെയാണ് വിസ്തരിച്ചത്. കൂടുതൽ ദിവസം വിസ്തരിച്ചത് ബാലചന്ദ്രകുമാറിനെയാണ്. 40 ദിവസമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. ഇതിൽ 37 ദിവസവും വിസ്തരിച്ചത് പ്രതിഭാഗമാണ്.മാർച്ച് 31 നകം വിചാരണ പൂർത്തിയാക്കാനാണ് സുപ്രീംകോടതി നിർദേശം