വയനാട്: നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയില്‍ അനിലിനെയാണ് വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അനില്‍ ആത്മഹത്യ ചെയ്തത്. പ്രദേശവാസികളെ വിവരം അറിയിച്ച് ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ അനില്‍ മരിച്ചു.
പല ബാങ്കുകളില്‍ നിന്നായി നാല് ലക്ഷത്തോളം രൂപ അനില്‍ കടമെടുത്തിട്ടുണ്ട്. ലോണുകള്‍ തിരിച്ചടക്കാനാവാതായതോടെ അനില്‍ മാനസികമായി തളര്‍ന്നു. അതേ സമയം, നെല്‍കൃഷി വിളവെടുപ്പില്‍ നഷ്ടവും വന്നതോടെയാണ് അനില്‍ ആത്മഹത്യ ചെയ്തത്. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കല്ലോടി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.