Newsperseconds.com

മോദിയുടെ തൃശ്ശൂര്‍ സന്ദര്‍ശനം കൊണ്ട് നേട്ടമുണ്ടായത് തട്ടുകടക്കാര്‍ക്കും കച്ചവടക്കാര്‍ക്കും മാത്രം; കെ രാജന്‍

Capture

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂര്‍ സന്ദര്‍ശനം കൊണ്ട് ആര്‍ക്കും ഒരു നേട്ടവും
ഉണ്ടായില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. തൃശ്ശൂരിലെ തട്ടുകടക്കാര്‍ക്കും കച്ചവടക്കാര്‍ക്കും കച്ചവടം നന്നായി കിട്ടിയെന്നും അതിന് മോദിക്ക് പ്രത്യേക നന്ദിയെന്നും മന്ത്രി പരിഹാസത്തോടെ പറഞ്ഞു. വടക്കുന്നാഥന്റെ എല്ലാ ജഡയും മുറിച്ചു. അതാണ് ഇനി പ്രധാനപ്പെട്ട ചര്‍ച്ചയെന്നും കെ രാജന്‍ പറഞ്ഞു.

മണിപ്പൂരിലെ സ്ത്രീകള്‍ നഗ്‌നരായി ഓടിയതിനെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. മോദിയുടെ വരവുകൊണ്ട് കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത് എന്നാല്‍ അത് ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. കൂടാതെ മോദിയുടെ ഗ്യാരന്റികള്‍ എല്ലാം വാക്കുകളില്‍ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Share this Article

Leave a Comment