Newsperseconds.com

എസ്എൻഡിപി മുൻ ഭാരവാഹികളുടെ അയോഗ്യസംബന്ധിച്ച ഹൈക്കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടന്നു

Untitled Design (40)

എസ്എൻഡിപി യോ​ഗം ഡയക്ടർ ഐഡന്റിഫിക്കേൻ നമ്പർ (ഡിൻ) സംബന്ധിച്ച അയോ​ഗ്യത കേസിൽ ഹെെക്കോടതി വിധി കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് എസ്എൻഡിപി യോ​ഗം മുൻ ഭാരവാഹികൾക്കെതിരെ മാർച്ചും ധർണയും നടന്നു. പ്രസിഡൻറ് ഡോ. എം.എൻ.സോമൻ ,ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ,വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി , ദേവസ്വം സെക്രട്ടറി അരയക്കണ്ടിസന്തോഷ് എന്നിവരുടെ DIN അയോഗ്യസംബന്ധിച്ച ഹൈക്കോടതി വിധി കൃത്യതയോടെ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്. ഹെെക്കോ‌ടതി ഉത്തരവ് അനുസരിച്ച് DIN രജിസ്ട്രേഷൻ ഐ.ജി തയ്യാറാകണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ. ശ്രീനാരായണ സഹോദര ധർമ്മവേദി ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ ആർ.വിനോദിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്
നടന്ന മാർച്ച് ഐ.ജി.ഓഫീസിന് മുന്നിൽ വിശദീകരണ യോഗത്തിന് ശേഷം സമാപിച്ചു.

എസ്എൻഡിപി യോ​ഗത്തിലെ മുൻ ഭാരവാഹികളുടെ DIN അയോഗ്യത സംബന്ധിച്ച വിധി ഹൈക്കോടതി കഴിഞ്ഞ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഈ മാസം 4ാം തീയതിയ്ക്ക് മുൻപായി സ്ഥാനമൊഴിയണമെന്നായിരുന്നു ഹെെക്കോടതി വിധി. ഇക്കാര്യം കൃത്യമായി വിലയിരുത്തണമെന്ന് ഐജിയ്ക്കും നിർദേശം നൽകിയിരുന്നു. എന്നാൽ , ഹെെക്കോടതി വിധി അനുസരിച്ച് കാര്യങ്ങൾ നടപ്പിലാകാത്ത സാഹചര്യത്തിലാണ് ശ്രീനാരായണ സഹോദര ധർമ്മവേദി പ്രതിഷേദ മാർച്ചും ധർണയും സം​ഘടിപ്പിച്ചത്.

പ്രൊഫസർ എംകെ സാനുമാഷിന്റെ പരാതി അനുസരിച്ച് 2012 മുതൽ DIN സംബന്ധമായ പ്രശ്നങ്ങൾ എസ്എൻഡിപി യോ​ഗത്തിൽ ചർച്ചയായിരുന്നു. എസ്എൻഡിപി യോ​ഗം ഒരു കമ്പനിയായി നിലനിൽക്കെ പ്രസിഡൻറ് ഡോ. എം.എൻ.സോമൻ ,ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ,വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി , ദേവസ്വം സെക്രട്ടറി അരയക്കണ്ടിസന്തോഷ് എന്നിവർ ഡിൻ റിട്ടേൺ കഴിഞ്ഞ വർഷങ്ങളിൽ സമർപ്പിച്ചിരുന്നില്ല.

Untitled Design (41)

 

Share this Article

Leave a Comment