നവകേരള സദസിന് പറവൂര്‍ നഗരസഭാ കൗണ്‍സിലിന്റെ തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറി അനുവദിച്ച ഒരുലക്ഷം രൂപ തിരിച്ചുനല്‍കി. സദസിന്റെ പന്തലൊരുക്കിയ സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പണം തിരികെ നല്‍കിയത്. കൗണ്‍സിലിനെ മറികടന്നാണ് സെക്രട്ടറി പണം നല്‍കിയത്. അത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അനുമതി ഇല്ലാതെ പണം നല്‍കിയതിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം മുമ്പേ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് നഗരസഭാ കൗണ്‍സിലിന്റെ തീരുമാനത്തിന് വിരുദ്ധമായി സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് സെക്രട്ടറി തെറ്റിധരിപ്പിച്ച് പണം അനുവദിക്കുകയായിരുന്നു. പിന്നീടാണ് ഹൈക്കോടതി തെറ്റായ നടപടിയാണെന്ന് കണ്ടെത്തിയത്.