കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് യൂണിയൻ ഓഫീസ് തീവെപ്പ് കേസിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്.ക്യാമ്പസിനകത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
അതേസമയം, പ്രതികളെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഓഫിസിന് തീയിട്ട വിവരം പുറത്തറിഞ്ഞത് ക്രിസ്മസ് അവധിക്ക് ശേഷം കോളജ് തുറന്നപ്പോഴാണ്. കോളേജ് യൂണിയന് തെരഞ്ഞടുപ്പിൽ കെ എസ് യു വിജയിച്ചതിന് പിന്നാലെ ഓഫീസ് നവീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീവെപ്പ് ഉണ്ടായത്. കോളേജ് അധികൃതരും യൂണിയൻ ഭാരവാഹികളും പൊലീസിൽ പരാതി നൽകി. പ്രതികളെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ ഭാരവാഹകളുടെ ഏകദിന ഉപവാസ സമരം കോളേജില്‍ പുരോഗമിക്കുകയാണ്.
28 വർഷത്തിന് ശേഷമാണ് കെ.എസ്.യു യൂണിയൻ വിജയിച്ചത്.