Newsperseconds.com

കെപിസിസിയുടെ ‘സമരാഗ്നിയിൽ’ ദേശീയ നേതാക്കളെ എത്തിക്കും; ജില്ലാതല സംഘാടക സമിതി രൂപീകരണം ഇന്നു തുടങ്ങും

Untitled Design (57)

കെപിസിസിയുടെ ‘സമരാഗ്നിയിൽ’ പരമാവധി ദേശീയ നേതാക്കളെ എത്തിക്കാൻ കെപിസിസി. പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റ്, രേവന്ത് റെഡി, സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ പങ്കെടുക്കും.

ഫെബ്രുവരി 9 ന് കാസർഗോഡ് ആരംഭിക്കുന്ന സമരാഗ്നി ജാഥ കെ.സി വേണുഗോപാൽ ഉൽഘാടനം ചെയ്യും. പൊതുസമ്മേളനങ്ങളിൽ പതിനായിരങ്ങളെ അണി നിരത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച് ജില്ലാതല സംഘാടക സമിതി രൂപീകരണം ഇന്നു തുടങ്ങും. നവ കേരള സദസ്സ് മാതൃകയാക്കി കെപിസിസി,സമരാഗ്നിയിൽ പ്രഭാത യോഗങ്ങൾ സംഘടിപ്പിക്കും. അവശ വിഭാഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. സർക്കാർ അവഗണിച്ചവരെ കേൾക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വിഭാഗങ്ങളുമായി ചർച്ച നടത്തും.
16 ദിവസം നീളുന്ന സമരാഗ്നി പര്യടനത്തിൽ 32 പൊതുസമ്മേളനങ്ങളാണ് ഉണ്ടാവുക. ഫെബ്രുവരി 27 ന് തലസ്ഥാനത്ത് അവസാനിക്കും.

Share this Article

Leave a Comment