കേരളത്തില്‍ ഇന്ന് വൈകിട്ട് കാസര്‍കോട് നടക്കുന്ന ചടങ്ങില്‍ 12 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും.1464 കോടി രൂപയിലധികം വരുന്ന പദ്ധതികള്‍ക്ക് 105 കിലോമീറ്റര്‍ നീളമുണ്ട്.
കേന്ദ്രമന്ത്രിമാരായ ഡോ വി കെ സിംഗ്, വി മുരളീധരന്, സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാസര്‍കോട് താളിപ്പടപ്പ് മൈതാനത്തിലാണ് പരിപാടി.
ചെറുതോണി പാലത്തിന്റെയും മൂന്നാര്‍ ബോഡിമേട്ട് റോഡിന്റെയും ഉദ്ഘാടനവും ഇന്ന് നടക്കും. പ്രളയകാലത്തെ ദുരിതങ്ങളിലൂടെ ചെറുതോണി പാലത്തിന്റെ അവസ്ഥകള്‍ പുറം ലോകമറിഞ്ഞതാണ്.ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് രണ്ടും ഉദ്ഘാടനം ചെയ്യുന്നത്. മൂന്നു സ്പാനുകളിലായി 40 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച ചെറുതോണി പാലത്തിന് 120 മീറ്റര്‍ നീളമുണ്ട്.