തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗവണര്‍ ഇടപെടുന്നത് ബിജെപി നിര്‍ദ്ദേശ പ്രകാരമാണെന്ന് പറഞ്ഞ ബൃന്ദ കാരാട്ടിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വമര്‍ശനമായിരുന്നു ബൃന്ദ കാരാട്ട് ഉന്നയിച്ചിരുന്നത്.
എന്നാല്‍, ബൃന്ദ കാരാട്ട് എന്നെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോയെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യം. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.