കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം കൊല്ലത്ത് പൊടിപൊടിക്കുന്നു. കലാമാമാങ്കം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആദ്യ ദിനത്തില്‍ 212 പോയിന്റുമായി കോഴിക്കോടിന്റെ മുന്നേറ്റം. കഴിഞ്ഞ വര്‍ഷത്തെ കലോത്സവ ജേതാക്കളായ കോഴിക്കോട് ആണ് മുന്നില്‍ നില്‍ക്കുന്നത്. 210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്.
ഓരോ വര്‍ഷം കഴിയും തോറും കലോത്സവത്തിന്റെ വീറും വാശിയും കൂടി വരികയാണ്. അഭിനയ മികവിലും അവതരണ ശൈലിയിലുമെല്ലാം ഓരോ ജില്ലയും മികച്ചു നില്‍ക്കുകയാണ്. മത്സരര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്കാന് നിരവധിപ്പേരാണ് എത്തുന്നത്. കാണികളും ഏറെ ആവേശത്തില്‍ തന്നെയാണ്. ഇന്നലെ രാത്രി പെയ്ത മഴ പോലും വകവെക്കാതെയാണ് കാണികള്‍ എത്തുന്നത്. ഏറെ വൈകിയാണ് പല മത്സരങ്ങളും അവസാനിക്കുന്നത്. എങ്കില്‍ പോലും കാണികള്‍ക്ക് കുറവൊന്നുമില്ല.