Newsperseconds.com

തട്ടം പരാമര്‍ശം; ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്തതില്‍ പ്രതിഷേധം

Capture

കോഴിക്കോട്: തട്ടം പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്തതില്‍ പ്രതിഷേധവുമായി എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍. മതപണ്ഡിതന്‍ എന്ന നിലയില്‍ തട്ടത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം ആരെയും അപമാനിക്കണമെന്ന് ഉദ്ദേശിച്ചിട്ടല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

സ്ത്രീ സമൂഹത്തെ അപമാനിക്കാന്‍ പാടില്ലെന്ന് തന്നെയാണ് നിലപാട്. എന്നാല്‍ അദ്ദേഹം പറയാത്ത കാര്യങ്ങളിലാണ് പൊലീസ് നടപടിയെന്നും തട്ടമിട്ട് അഴിഞ്ഞാടാന്‍ ആരെയും അനുവദിക്കില്ല എന്നാണ് പറഞ്ഞതെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി. കേസെടുത്തതിനെക്കുറിച്ച് സര്‍ക്കാരിനെ അറിയിക്കാനാണ് തൂരുമാനമെന്നും അദ്ദേഹം അറിയിച്ചു.

Share this Article

Leave a Comment