ആലപ്പുഴയിലെ ഹോംസ്റ്റേയിൽ വിദേശ വനിതയെ പീഡിപ്പിച്ച സംഭവത്തിൽ ഹോം സ്റ്റേ ഉടമ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ഷയാസ് (27)നെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശ വനിത പരാതി നൽകിയ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ആലപ്പുഴ കലക്ടറേറ്റ് ജംക്ഷന് സമീപമുള്ള ഹോം സ്റ്റേയിലാണ് സംഭവം. മസാജ് ചെയ്തു നൽകാമെന്ന് പറഞ്ഞു ഇയാൾ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.