Newsperseconds.com

കടബാധ്യത മൂലം കണ്ണൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Capture

കണ്ണൂര്‍: സാമ്പത്തിക ബാധ്യത മൂലം കണ്ണൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി ജോസ് ഇടപ്പാറക്കലിനെയാണ് (66) മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. കടബാധ്യത കാരണമാണ് ജോസ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കൃഷി നശിച്ചതില്‍ ജോസ് മനോവിഷമത്തില്‍ ആയിരുന്നുവെന്നും മാനസികമായി തളര്‍ന്നിരുന്നുവെന്നും കുടുംബം പറഞ്ഞു.

Share this Article

Leave a Comment