പൊലീസ് ഉദ്യോഗസ്ഥരുടെ വിഐപി ഡ്യൂട്ടിയിൽ പുതിയ നിർദേശങ്ങൾ. വിഐപി ഡ്യൂട്ടിയിൽ റോട്ടേഷൻ വേണമെന്ന് എഡിജിപി എംആർ അജിത് കുമാറിന്റെ നിർദേശം. ഇനി മുതൽ ഫ്രൈഡേ പരേഡ് നിർബന്ധമാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വി.ഐ.പി ഡ്യൂട്ടിയിലുള്ള RRF കാർ റുട്ടീൻ ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്നു എന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി.
ഒരുമാസത്തിൽ കൂടുതൽ തുടർച്ചയായി വി.ഐ.പി ഡ്യൂട്ടി ഉണ്ടാവില്ല. വി.ഐ.പി സുരക്ഷയിലും അട്ടിമറി തടയാനുള്ള പരിശോധനയിലും ക്ലാസ് നൽകണം. രണ്ട് മണിക്കൂർ ആയുധ പരിശീലനം നൽകണമെന്നും എഡിജിപിയുടെ നിർദേശത്തിൽ പറയുന്നു.