കൊല്ലം: കൊല്ലം ജില്ലയില്‍ നടക്കുന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും.വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ നടന്‍ മമ്മൂട്ടിയാണ് മുഖ്യാത്ഥിതി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സ്വര്‍ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയന്റുമാണുള്ളത്. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യന്‍ ജില്ലയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും.
ഇന്നത്തെ മത്സരങ്ങളായ നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ് തുടങ്ങിയവയിലൂടെ പോയിന്റ് നിലയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് ജില്ലകള്‍ പ്രതീക്ഷിക്കുന്നത്. കണ്ണൂരിന് തൊട്ട് പിന്നില്‍ മൂന്നാം സ്ഥാനത്ത് പാലക്കാടുമുണ്ട്.