Newsperseconds.com

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി; ജേതാക്കളായ കണ്ണൂരിന് മന്ത്രി വി ശിവന്‍ കുട്ടി സ്വര്‍ണ്ണകപ്പ് കൈമാറി

Capture

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ കണ്ണൂരിന് മന്ത്രി വി ശിവന്‍ കുട്ടി സ്വര്‍ണ്ണകപ്പ് കൈമാറി. 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് കണ്ണൂര്‍ മുന്നേറുന്നത്. ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മമ്മൂട്ടിയും എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്തില്‍ ഒരുപോലെ അവസരങ്ങളുണ്ടെന്നും കലകള്‍ക്ക് കേരളത്തില്‍ വിവേചനമില്ലെന്നും മമ്മൂട്ടി പറഞ്ഞു. വിവേചനമോ വേര്‍തിരിവോ ഇല്ലാതെ കലകള്‍ അവതരിപ്പിക്കാന്‍ പറ്റുന്നത് യുവജനോത്സവങ്ങളിലായിരിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കിയാണ് പരിപാടിയില്‍ മമ്മൂട്ടി സംസാരിച്ചത്.

Share this Article

Leave a Comment