Newsperseconds.com

തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ ശശി തരൂരിന് കഴിഞ്ഞെന്ന് ഒ രാജഗോപാൽ

Untitled Design (14)

അടുത്ത കാലത്തൊന്നും തിരുവനന്തപുരത്ത് മറ്റാർക്കും ജയിക്കാൻ കഴിയില്ലെന്നും തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ ശശി തരൂരിന് കഴിഞ്ഞെന്നും ഒ രാജഗോപാൽ. തിരുവനന്തപുരത്ത് വച്ച് നടന്ന ഡോ എൻ രാമചന്ദ്രൻ ഫണ്ടേഷൻ പുരസ്കാരം ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു പരാമർശം. തിരുവനന്തപുരത്തുകാരെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞുവെന്നും തരൂരിനെ തോൽപ്പിക്കാനാകില്ലെന്നുമായിരുന്നു പ്രതികരണം.

ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കി മുതിർന്ന നേതാവിന്റെ പ്രതികരണം. തിരുവനന്തപുരത്ത് തെതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബി ജെ പി ഊർജ്ജിതമാക്കുന്നതിനിടെയാണ് ഒ രാജഗോപാലിന്റെ പ്രതികരണം. തരൂരും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സരോദ് സംഗീതജ്ഞൻ അംജദ് അലി ഖാനുൾപ്പടെയുള്ള വ്യക്തികൾ ചടങ്ങിനെത്തിയിരുന്നു. നേരത്തെ കേരളീയം സമാപന പരിപാടിയിൽ പങ്കെടുത്ത് സർക്കാരിനെ പുകഴ്ത്തിയും ഒ രാജഗോപാൽ വിവാദ പ്രതികരണം നടത്തിയിരുന്നു.

Share this Article

Leave a Comment