Newsperseconds.com

വിവാഹ ആല്‍ബവും വീഡിയോയും സമയത്ത് നല്‍കിയില്ല; 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

Untitled Design (15)

മലപ്പുറത്ത് വിവാഹ ആല്‍ബവും വീഡിയോയും സമയത്ത് നല്‍കിയില്ലെന്ന പരാതിയില്‍ 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. തിരൂരങ്ങാടി കക്കാട് മലയില്‍ വീട്ടില്‍ ശ്രീകുമാറും അളകയും തമ്മിലുള്ള വിവാഹത്തിന്റെ ആല്‍ബവും വീഡിയോയും തയ്യാറാക്കുന്നതിന് പത്തനംതിട്ടയിലെ വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയെ ഏല്‍പ്പിച്ചിരുന്നു. എന്നാൽ, വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ആല്‍ബവും വീഡിയോയും നല്‍കാത്തതിനെ തുടര്‍ന്ന് ഇവർ ഉപഭോക്തൃകമ്മീഷനെ സമീപിക്കുകയായിരുന്നു.

1,10,000 രൂപക്ക് വീഡിയോയും ആൽബവും തയ്യാറാക്കി നല്‍കാമെന്നായിരുന്നു കരാര്‍. അതുപ്രകാരം ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു.

ഒരു മാസത്തിനകം ആല്‍ബവും വീഡിയോയും പരാതിക്കാരന് നല്‍കണമെന്നും വീഴ്ച്ച വരുത്തിയതിന് 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും നല്‍കണമെന്നും ഉത്തരവിട്ടു. ആല്‍ബവും വീഡിയോയും നല്‍കാന്‍ കഴിയാത്തപക്ഷം രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം വിധിപ്രകാരമുള്ള സംഖ്യക്ക് ഒമ്പത് ശതമാനം പലിശ നല്‍കണം എന്നും ഉത്തരവില്‍ പറയുന്നു.

Share this Article

Leave a Comment