ഇടുക്കി ജില്ലയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെത്തുന്നതിനെതിരെ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു.
ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെത്തുന്നത്. ഭൂപതിവ് ഭേദഗതി ബില്ലില്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് എൽഡിഎഫ്ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം, കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
അതേസമയം, ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് രാജ്ഭവന്‍ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.