Newsperseconds.com

കലോത്സവ മാന്വലില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍; ഇനി എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് ചേര്‍ക്കില്ല

Capture

കൊല്ലം: കലോത്സവ മാന്വലില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. മാന്വല്‍ പരിഷ്‌ക്കരണത്തിലൂടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കില്ല എന്നതായിരിക്കും നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. കലോത്സവ മാന്വലില്‍ വരുത്താനുള്ള മാറ്റങ്ങള്‍ കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യഭ്യാസ മന്ത്രി പറഞ്ഞു. കൂടാതെ നൃത്ത ഇനങ്ങളില്‍ ലക്ഷങ്ങള്‍ കൊടുത്ത് മത്സരാര്‍ത്ഥികള്‍ കാട്ടിക്കൂട്ടുന്ന അമിത ആഢംബരങ്ങള്‍ക്ക് മൈനസ് മാര്‍ക്ക് നല്‍കുമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്.

മാന്വലില്‍ മാറ്റം വരുത്തുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. കലോത്സവത്തിലെ അനാരോഗ്യ പ്രവണതകള്‍ നിയന്ത്രിക്കുകയും ഗ്രേസ് മാര്‍ക്കിനായുള്ള അനിയന്ത്രിത അപ്പീല്‍ തടയുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ആദ്യത്തേത്. നിലവില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 30 മാര്‍ക്കാണ് ഗ്രേസ് നല്‍കുന്നത്, എന്നാല്‍ ഇനി ഗ്രേസ് മാര്‍ക്ക് പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കില്ല പകരം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേസ് മാര്‍ക്ക് പ്രത്യേകം ചേര്‍ക്കും. ഉപരിപഠനത്തിന് ഗ്രേസ് മാര്‍ക്ക് വെയിറ്റേജായി പരിഗണിക്കുമെന്നും കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങളിലുണ്ട്.

Share this Article

Leave a Comment