പത്തനംതിട്ട: സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമക്കേസില്‍ അറസ്റ്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടില്‍ വച്ച് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ കയറിയുള്ള അറസ്റ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്.
സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടുള്ള കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നേരത്തേ കേസെടുത്തിരുന്നു. പുലര്‍ച്ചെ വീട് മൊത്തം വളഞ്ഞ് ഭീകരവാദിയെ പിടിക്കുന്ന പോലെയാണ് രാഹുലിനെ പിടിച്ചതെന്നും ഒരിക്കലും പോലീസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.