തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശം. എവിടെ വെച്ച് മെഡിക്കല്‍ പരിശോധന നടത്തണമെന്ന് കോടതി നിര്‍ദ്ദേശിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കുന്നതില്‍ മെഡിക്കല്‍ പരിശോധന നിര്‍ണായകമാണ്. രാവിലെ പരിശോധിച്ച മെഡിക്കല്‍ അനുസരിച്ച് രാഹുല്‍ മെഡിക്കല്‍ ഫിറ്റ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അടൂരിലെ വീട്ടിലെത്തി പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. വീടിനു ചുറ്റും പോലീസ് വളയുകയായിരുന്നു. പോലീസിന്റെ അസാധാനണമായ നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വ്യാപകമായി പ്രതിഷേധം നടത്തി. സ്‌റ്റേഷനില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും രാഹുലിന് വിലക്ക് ആയിരുന്നു. ബലം പ്രയോഗിച്ചാണ് രാഹുലിനെ വാഹനത്തിലേക്ക് പോലീസ് കയറ്റിയത്.