കോഴിക്കോട് / കൊച്ചി: നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. കേരളത്തിലെ രണ്ട് വിമാനത്താവളത്തിലും വലിയ സ്വര്‍ണ്ണവേട്ടയാണ് നടന്നത്. കരിപ്പൂരില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് രണ്ട് കോടി രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്.
ദുബായില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെടുമ്പാശേരിയില്‍ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. രണ്ട് യാത്രക്കാരില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണവും ഒരു വിദേശിയില്‍ നിന്നും 472 ഗ്രാം സ്വര്‍ണവും പിടിച്ചു.