Newsperseconds.com

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ; നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു

Untitled Design (11)

കോഴിക്കോട് നഗരത്തിലും മലയോരമേഖലയിലും ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴ. ഉച്ചയ്ക്ക് ശേഷമാണ് മഴ കനത്തത്. അര മണിക്കൂറിലധികം നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന്‌ കോഴിക്കോട് നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ജില്ലയില്‍ ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കൊയിലാണ്ടി, കക്കോടി എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് കടകളില്‍ വെള്ളം കയറി. മലയോരമേഖലയായ മുക്കം, താമരശേരി, അനക്കാംപൊയില്‍, ഈങ്ങാപ്പുഴ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു. ആനക്കാം പൊയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി.

 

Share this Article

Leave a Comment