Newsperseconds.com

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയ സംഭവം; പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും സുരക്ഷ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യാതെ പൊലീസ്

Capture

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും സുരക്ഷ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യാതെ പൊലീസ്. ചോദ്യം ചെയ്യലിന് പോലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികള്‍ ഹാജരായിരുന്നില്ല. എന്നാല്‍ പിന്നീട് പോലീസ് ഒരു തുടര്‍നടപടിയും സ്വീകരിച്ചിട്ടില്ല.

നവകേരള ബസിനു മുന്നില്‍ ചാടി കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ
ഗണ്‍മാന് അനില്‍കുമാറും പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറ് എസ് സന്ദീപും വളഞ്ഞിട്ട് അടിക്കുകയായിരുന്നു. അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പോലീസിന് നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മര്‍ദ്ദനമേറ്റ യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിഅംഗം അജയ് ജുവല്‍ കുര്യാക്കോസും കെഎസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ ഡി തോമസും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല.

Share this Article

Leave a Comment